സംസ്ഥാനത്ത് ഒരുദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില പവന് 46,200 രൂപയും ഗ്രാമിന് 5,775 രൂപയുമായി. ആഴ്ചകള്‍ നീണ്ട ചാഞ്ചാട്ടത്തിനൊടുവില്‍ ചൊവ്വാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഒരു പവൻ സ്വര്‍ണത്തിന് 45,920 രൂപയ്ക്കും ഗ്രാമിന് 5740 രൂപയ്ക്കുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. […]