കരിപ്പൂർ വിമാനത്താവളത്തിൽ ക്യാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഒരു കിലോയിലധികം വരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണം കടത്തിയ പാലക്കാട് സ്വദേശിയും സുഹൃത്തും അറസ്റ്റിലായി. പാലക്കാട് പട്ടാമ്പി സ്വദേശി ഷഫീഖ്, ഇയാളുടെ സുഹൃത്ത് മുഹമ്മദ് മൺസൂർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കാറും കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രി ഷാർജയിൽ നിന്നെത്തിയ ഷഫീഖിന്റെ […]







