വയനാട് ബത്തേരിയിൽ വാതിലിന് തീയിട്ട് മോഷണം നടത്തി. സുൽത്താൻ ബത്തേരി കോട്ടക്കുന്ന് ശാന്തിനഗർ ഹൗസിംഗ് കോളനിയിലാണ് മോഷണം നടന്നത്. ബിജെപി നേതാവായ പി സി മോഹനൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവർ ആറു ദിവസമായിട്ട് സ്ഥലത്തുണ്ടായിരുന്നില്ല. കോഴിക്കോടുള്ള മകളുടെ വീട്ടിൽ പോയതായിരുന്നു എല്ലവരും. ഇന്ന് പുലർച്ചെയാണ് മോഷണം ഉണ്ടായത്. സുൽത്താൻബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.