മുന്‍ ബെല്‍ജിയം ഫുട്ബോള്‍ താരം കൊക്കെയ്ന്‍ കടത്തിയ കേസില്‍ അറസ്റ്റില്‍
മുന്‍ ബെല്‍ജിയം ഫുട്ബോള്‍ താരം കൊക്കെയ്ന്‍ കടത്തുക്കേസില്‍ പിടിയിലായി. തെക്കേ അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് കൊക്കെയ്ന്‍ കടത്തിയ കേസിന്റെ അന്വേഷണത്തിന് ഒടുവിലാണ് ബെല്‍ജിയം ദേശീയ ഫുട്ബോള്‍ താരം റഡ്ജ നൈന്‍ഗോലന്‍ അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ബ്രസല്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ് ലഹരിക്കേസ് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രസ്സല്‍സ് ഫെഡറല്‍ പോലീസിലെ […]







