തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് യുവാവിന്റെ പരാതി. സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് യുവാവ് പരാതി നല്‍കിയത്. അപസ്മാരത്തിനു ചികിത്സ തേടിയെത്തിയ പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ബി. ശ്രീകുമാറാണ് പരാതി നല്‍കിയത്. ശ്രീകുമാറിനെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മേയ് 16ന് വീട്ടില്‍വച്ച് അപസ്മാരബാധയുണ്ടായതിനെ തുടര്‍ന്ന് സുഹൃത്ത് തന്നെ […]