ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയില്‍ ഉപേക്ഷിച്ചു. മലപ്പുറം കോട്ടക്കലിലാണ് സംഭവം. കോട്ടക്കല്‍ ആട്ടീരിപ്പടി സ്വദേശിയായ ഷഹദിനെയാണ് (30) തട്ടിക്കൊണ്ടുപോയി മർദിച്ചത്. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ക്വട്ടേഷൻ സംഘമാണ് അക്രമത്തിന് പിന്നിലുള്ളതെന്ന് പൊലീസ് പറയുന്നു. കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ കട നടത്തുന്ന ഷഹദിനെ വെള്ളിയാഴ്ച രാത്രിയാണ് പത്തോളം പേരടങ്ങുന്ന സംഘം […]