ജീപ്പ് ഡ്രൈവർ കെഎസ്ആർടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചതായി പരാതി. ബസിലിരുന്ന യാത്രക്കാരെ ട്രിപ്പ് ജീപ്പിലേയ്ക്ക് ഇറക്കിവിടാത്തത് സംബന്ധിച്ച തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂലമറ്റം സ്വദേശി ജോബിൻ തോമസിനാണ് (39) മർദ്ദനമേറ്റത്. കഴിഞ്ഞ ഞായർ രാത്രി ഒൻപതരയോടെ പോസ്റ്റ് ഓഫീസ് കവലയിലാണ് സംഭവം നടന്നത്. മൂന്നാറില്‍ നിന്ന് തേനിക്ക് പോകുന്നതിനായി ബസില്‍ കയറിയതായിരുന്നു […]







