ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബിഭവ് കുമാർ. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിഭവ് കോടതിയെ അറിയിച്ചു. അനധികൃതമായുള്ള അറസ്റ്റിന് അർഹമായ നഷ്ടപപരിഹാരം നല്‍കണമെന്നും ബിഭവ് ആവശ്യപ്പെട്ടു. മെയ് 27-ന് ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി […]







