രേഖകളില്ലാത്ത രണ്ടുകോടി രൂപ കാറില്‍ കടത്താൻ ശ്രമിച്ച ബിജെപി നേതാവ് അടക്കം മൂന്ന് പേർ പിടിയില്‍. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്ബേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവര്‍ക്കെതിരെയാണ് ബംഗളുരു കോട്ടണ്‍പേട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് പേർക്കുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. […]






