നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തില്‍ പ്രതിയായ ഡി വൈ എഫ് ഐ നേതാവ് ജയ്സണ്‍ ജോസഫ് കീഴടങ്ങി.കേസിലെ ഒന്നാം പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസില്‍ കീഴടങ്ങിയത്. സി പി എം പെരുനാട് ഏരിയ കമ്മിറ്റിയംഗമായ ജയ്സണിന്റെ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കൂടാതെ ലോ കോളേജില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. […]







