എസ്എഫ്ഐയുടെ മർദനത്തില്‍ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ചെറിയാൻ ഫിലിപ്പ്. എഴുപതുകളില്‍ കെ.എസ്.യു നേതാവായിരുന്നപ്പോള്‍ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് ഇരയാകേണ്ടി വന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തിയത്. യൂണിവേഴ്സിറ്റി കോളജില്‍ പഠിക്കുമ്ബോഴാണ് കോളജിന്റെ രണ്ടാം നിലയില്‍ നിന്നും എസ്.എഫ്.ഐക്കാർ താഴേക്ക് വലിച്ചെറിഞ്ഞെന്നും ഇത് നട്ടെല്ലിനും സുഷുമ്നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടാകാൻ കാരണമായെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. […]







