നിയന്ത്രണങ്ങള്‍ ഭക്തരെ അടിച്ചേല്‍പ്പിക്കരുത്; സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്ന് കെ സുധാകരൻ
ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. അശാസ്ത്രീയ പരിഷ്കാരങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. സ്പോട്ട് ബുക്കിംഗിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനാവശ്യ പിടിവാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. ”ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ നിരവധി ഭക്തരാണ് അന്യസംസ്ഥാനങ്ങളില്‍ […]