നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്നും സ്പീക്കർക്ക് സീറ്റ് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും പി.വി. അൻവർ എം.എല്‍.എ. സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും. ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോവും. പ്രതിപക്ഷ നിരയിലേക്ക് താനില്ല. സ്വതന്ത്ര്യ ബ്ലോക്ക് വേണമെന്നതാണ് ആവശ്യം. തുടർനടപടി പരിശോധിച്ച ശേഷം മറ്റ് ദിവസത്തെ കാര്യം നോക്കുമെന്നും അൻവർ പറഞ്ഞു. സഭയില്‍ നടക്കുന്നത് കയ്യാങ്കളി മാത്രമാണെന്നും ചർച്ചയല്ലെന്നും […]







