ഗുരുതരമായ ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ്സ് സസ്പെൻഡു ചെയ്തപ്പോൾ, അതിന്റെ സമ്മർദ്ദം സിപിഎമ്മിലേക്കും എത്തുന്നുണ്ട്. സിപിഎം എംഎൽഎമാർക്കെതിരേ ആരോപണങ്ങൾ ഉയർന്നപ്പോഴൊന്നും ഇത്രയും കടുപ്പത്തിലൊരു നടപടി പാർട്ടി സ്വീകരിച്ചിരുന്നില്ല. മറ്റെതേങ്കിലും പാർട്ടികൾ ഇങ്ങനെയൊരു നടപടിയെടുത്തിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോടു ചോദിച്ചതും ഇതൊക്കെ കണ്ടികൊണ്ടായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് എം. […]
 
			    					         
					     
					     
					     
					     
					     
					     
					     
					     
					    







