മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിൽ ആത്മകഥ എഴുതുന്നു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ അനുഭവങ്ങളായിരിക്കും ആത്മകഥയിലെന്നു അദ്ദേഹം വ്യക്തമാക്കി. പാർട്ടി, ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ വിവരണങ്ങളായിരിക്കും പുസ്തകമെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു. ‘ഞാൻ ആത്മകഥ എഴുതി തുടങ്ങിയിട്ടുണ്ട്. എന്നു പ്രസിദ്ധീകരിക്കുമെന്നു തീരുമാനിച്ചിട്ടില്ല. ഉടൻ തന്നെ പുറത്തിറങ്ങും. പാർട്ടിക്കും പുറത്തുമുള്ള […]