കടലില്‍ നിന്ന് കരയിലേക്ക് വീശുന്ന നാലാം കാറ്റായി ആന്റണി പെപ്പെ; വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ‘കൊണ്ടല്‍’ ടൈറ്റിൽ പ്രഖ്യാപിച്ചു
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തു. ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ചിത്രത്തിന് കൊണ്ടല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ആഞ്ഞടിക്കുന്ന കടലില്‍ ആടിയുലയുന്ന കപ്പലില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് ആന്റണിയെ ടീസറില്‍ അവതരിപ്പിക്കുന്നത്. നടുക്കടലിന്റെ ആഴത്തെക്കാള്‍ ഭയപ്പെടുത്തുന്ന, ഓരോ ദിക്കുകൡ നിന്നും വീശിയടിക്കുന്ന കാറ്റിനെക്കുറിച്ച് പറഞ്ഞു തുടങ്ങുന്ന ടീസര്‍, […]







