സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു; സിനിമകളുടെ സ്ട്രീമിംഗ് തീയേറ്റര്‍ റിലീസിന് ശേഷം
സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. സി-സ്പേസ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. സി-സ്പേസ് കേരളപ്പിറവി ദിനത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാന് പറഞ്ഞു. തീയേറ്റര്‍ റിലീസിന് ശേഷമായിരിക്കും സി-സ്പേസില്‍ ചിത്രങ്ങള്‍ സ്ട്രീം ചെയ്യുകയെന്നും അതിനാല്‍ തീയേറ്റര്‍ വ്യവസായത്തിന് വരുമാന നഷ്ടമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സി-സ്പേസില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരുഭാഗം എക്കാലവും നിര്‍മാതാക്കള്‍ക്ക് ലഭിക്കും. ഡോക്യുമെന്ററികള്‍, […]







