കള്ളപ്പണക്കേസിൽ ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിനിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിനിന്റെ ജാമ്യാപേക്ഷ തള്ളി. സി ബി ഐ പ്രത്യേക കോടതിയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിൽ മെയ് മുപ്പതിനാണ് ആം ആദ്മി പാർട്ടി നേതാവായ സത്യേന്ദർ ജയിനിനെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ജെയനിപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. ജാമ്യാപേക്ഷയിൽ ഡൽഹി കോടതി ചൊവ്വാഴ്ച തീരുമാനം പറയും. […]







