രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് തീരുമാനമാകാതെ മമതാ ബാനര്‍ജി വിളിച്ച പ്രതിപക്ഷ സംഘടനകളുടെ യോഗം പിരിഞ്ഞു. ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരും ഫറൂഖ് അബ്ദുള്ളയുടെ പേരും മമത മുന്നോട്ടു വച്ചിരുന്നു. അതിനിടെ മമത ബാനര്‍ജി കൊണ്ടു വന്ന പ്രമേയം പ്രതിപക്ഷ യോഗത്തില്‍ തര്‍ക്കത്തിന് വഴിയൊരുക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നാലുവരി മാത്രം അംഗീകരിച്ചു കൊണ്ട് പ്രമേയം അതേപടി അംഗീകരിക്കാനാവില്ലെന്ന് ഇടതുപക്ഷം നിലപാടെടുത്തു. […]







