കനത്ത മഴ തുടരുന്ന ഡല്‍ഹിയില്‍ സിവില്‍ സർവീസ് അക്കാഡമി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ബേസ്മെന്റില്‍ വെള്ളം കയറിയുണ്ടായ അപകടത്തിയ മരിച്ചവരുടെ എണ്ണം മൂന്നായി. ഇതിലൊരാള്‍ പെണ്‍കുട്ടിയാണ്. ബേസ്മെന്റില്‍ കുടുങ്ങിക്കിടന്ന പതിനാലുപേരെ രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയും ഡല്‍ഹി ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്. ചിലരെ കാണാതായെന്ന് പ്രചാരണമുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പടിഞ്ഞാറൻ ഡല്‍ഹിയിലെ രാജേന്ദർ […]







