ഗുജറാത്തില്‍ ദളിത് 45 വയസുകാരിയായ ദളിത് യുവതിയെ നാല് പേര് ചേര്‍ന്ന് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗറില്‍ ഞായറാഴ്ചയാണ് സംഭവം. മൂന്ന് വര്‍ഷം മുൻപ് യുവതിയുടെ മകൻ നല്കിയ കേസ് പിൻവലിക്കാത്തതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് 45 കാരിയുടെ കൊലപാതകത്തിലേക്ക് എത്തിച്ചത്. സ്റ്റീല്‍ പൈപ്പ് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി തിങ്കളാഴ്ചയോടെയാണ് മരിച്ചത്. […]