ഗുജറാത്ത് ആസ്ഥാനമായുള്ള സംഘി ഇൻഡസ്ട്രീസിനെ മുഴുവനായി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. 5000 കോടി രൂപയ്ക്കാണ് സംഘി ഇൻഡസ്ട്രീസിനെ അദാനി ഏറ്റെടുത്തത്. കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രവി സംഘി, സംഘി കുടുംബത്തിലെ അംഗങ്ങള്‍, മറ്റ് പ്രൊമോട്ടര്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ഓഹരി പങ്കാളിത്തത്തിന്റെ 56.74 ശതമാനമായ 14.66 കോടി ഓഹരികള്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്സാണ് […]







