മഹാരാഷ്ട്രയിലെ സൂഫി ബാബ എന്ന പേരിലറിയപ്പെടുന്ന ആത്മീയ നേതാവിനെ അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തി. നാസിക് ജില്ലയിലെ യേവ്ലയില് താമസിക്കുന്ന അഫ്ഗാനിസ്ഥാന് സ്വദേശിയായ ഖാജാ സയ്യിദ് ചിസ്തിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് യേവ്ല ടൗണില്‍വെച്ചായിരുന്നു സംഭവം. നാലു പേരടങ്ങിയ സംഘമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. തലയില്‍ വെടിയേറ്റ ഖാജാ സയ്യിദ് തല്‍ക്ഷണം മരിച്ചു. കൊലപാതകത്തിന് പിന്നാലെ അക്രമിസംഘം സൂഫി […]