ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റർനെറ്റ് സേവനങ്ങള്‍ സർക്കാർ പുനഃസ്ഥാപിച്ചു. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളില്‍ ആണ് മൊബൈല്‍ ഇൻ്റർനെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്. ‘ഡല്‍ഹി ചലോ’ പ്രക്ഷോഭത്തെത്തുടർന്നാണ് ഇൻ്റർനെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കരുതെന്നാണ് കർശന നിർദ്ദേശം. ഹരിയാനയിലെ ഏഴ് ജില്ലകളിലെ മൊബൈല്‍ ഇന്റർനെറ്റ് സേവനങ്ങളായിരുന്നു താല്‍ക്കാലികമായി നിർത്തിവച്ചിരുന്നത്. […]







