ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ രണ്ടാം തീയതി സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വീട്ടിൽ നീരീക്ഷണത്തിലായിരുന്ന ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡല്‍ഹി ഗംഗാറാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. സോണിയയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണന്നും […]







