ബെറ്റിംഗ് ആപ്പുകള്‍ പ്രമോട്ട് ചെയ്ത കേസില്‍ നടൻ പ്രകാശ് രാജ് ഇഡിക്ക് മുന്നില്‍ ഹാജരായി. ഹൈദരാബാദ് ബഷീർബാഗിലെ ഇഡി ഓഫീസിലാണ് പ്രകാശ് രാജ് ഹാജരായത്. ബെറ്റിംഗ് ആപ്പുകള്‍ പ്രമോട്ട് ചെയ്തതിന് 29 സെലിബ്രിറ്റികളുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം സൈബരാബാദ് പൊലീസ് സമർപ്പിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് പ്രകാശ് രാജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. […]