അധോലോകസംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് ജില്ലയില്‍ രണ്ടിടങ്ങളില്‍ എൻ.ഐ.എ. പരിശോധന. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം കുരുടപ്പദവ് എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് എൻ.ഐ.എ. സംഘം പരിശോധന നടത്തിയത്. കുറ്റിക്കോല്‍ പടുപ്പിലെ ട്രാവല്‍ ഏജൻസി നടത്തുന്നയാളുടെ വീട്ടിലും കടയിലും പരിശോധന നടത്തി. ഇയാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. രവി പൂജാരിയുടെ സംഘാംഗമായ കുരുടപ്പദവ് സ്വദേശിയുടെ വീട്ടില്‍ […]







