അഭിനയത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കി സൂര്യ
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ സിനിമയിലെത്തിയിട്ട് 25 വർഷങ്ങൾ പൂർത്തിയാകുന്നു. കരിയര്‍ ഇരുപത്തിയഞ്ചാം വര്‍ഷം എത്തിനില്ക്കുമ്പോളാണ് സൂര്യക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചത്. 1997-ൽ ഇതേ ദിവസമാണ് വസന്ത് സംവിധാനം ചെയ്ത ‘നേർക്ക് നേര്’ എന്ന ചിത്രത്തിലൂടെ സൂര്യ അഭിനയലോകത്തേക്ക് എത്തിയത്. “ശരിക്കും സുന്ദരവും അനുഗ്രഹീതവുമായ 25 വർഷം..! സ്വപ്നം കാണുക, വിശ്വസിക്കുക..!’ സിനിമയിൽ […]