വിവാഹത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ പാട്ട് വെച്ചതിന് ദളിത് വിഭാഗത്തിൽ പെട്ട വരനെയും വധുവിനെയും സവർണ്ണരുടെ കൂട്ടം ആക്രമിച്ചു. ഉത്തർപ്രദേശിലെ മീററ്റിലാണ് ഈ സംഭവം നടന്നത്. മീററ്റിലെ ഉൾഗ്രാമമായ കാളിന്ദിയിലേക്ക് പ്രവേശിക്കുകയായിരുന്നു ഈ വിവാഹ ഘോഷ യാത്ര സംഘം. എന്നാൽ പാട്ട് വെച്ചതിന്റെ പേരിൽ പത്തോളം ‘ഉയർന്ന ജാതി’ക്കാരായ പുരുഷന്മാർ അവിടേക്ക് വന്ന്, ആക്രമണം അഴിച്ച് വിടുകയായിരുന്നു. […]