ആധുനിക ഫാഷൻ ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി 91-ാം വയസ്സിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികളുടെയും സിനിമാതാരങ്ങളുടെയും പ്രിയങ്കരനായ ഡിസൈനറായിരുന്നു അദ്ദേഹം. അർമാനി എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ സ്ഥാപകൻ കൂടിയായ അദ്ദേഹത്തിൻ്റെ വിയോഗം ഫാഷൻ ലോകത്തിന് വലിയൊരു നഷ്ടം തന്നെയാണ്. അർമാനി ഗ്രൂപ്പ് ഇൻസ്റ്റാഗ്രാമിലൂടെയാണ് […]







