പമ്പയാറ്റിൽ പള്ളിയോടം മറിഞ്ഞ് പതിനാറുകാരനെ കാണാതായി; തെരച്ചിൽ തുടരുന്നു
ആലപ്പുഴ പമ്പയാറ്റിൽ പള്ളിയോടം മറിഞ്ഞ് പതിനാറുകാരനെ കാണാതായി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശൻ്റെ മകൻ ആദിത്യനെയാണ് കാണാതായത്. ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കൂടുതല് ആളുകൾ വള്ളത്തിൽ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പളളിയോടത്തിലേക്ക് കുട്ടികൾ കയറിയതായും പ്രദേശവാസികൾ പറയുന്നു. പമ്പയാറ്റിൽ ചുറ്റിയ ശേഷമാണ് പള്ളിയോളം […]