ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ കവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. ആപ്പൂര് സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. അര്ധരാത്രി ഒരുമണിയോടെ അസുഖബാധിതനാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ അമ്പാടി കണ്ണൻ ചികിത്സിക്കുന്നതിനിടയില് വനിതാ ഡോക്ടറെ കടന്ന് പിടിച്ച് ലൈംഗികമായി ആക്രമിക്കാന് ശ്രമിക്കുകയിരുന്നു എന്ന് ദൃക്സാക്ഷികള് പറഞ്ഞു. തടയാന് ശ്രമിച്ച […]