ശ്രീനിജന്റെ പരാതിയില്‍ സാബു എം ജേക്കബിനെ ചോദ്യം ചെയ്യാന്‍ അനുമതി; അറസ്റ്റ് തടഞ്ഞു
പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം അനുസരിച്ച് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന് നല്കിയ പരാതിയില്‍ ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിനെ ചോദ്യംചെയ്യാന്‍ അനുമതി. ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. അതേസമയം അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ചോദ്യംചെയ്യലിന്റെ പേരില്‍ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും കോടതി വ്യക്തമാക്കി. സാബു ജേക്കബിന്റെ ഹര്‍ജിയില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. […]