നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട; 30 കിലോയുടെ ലഹരി മരുന്ന് പിടികൂടി
കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട. പാലക്കാട് സ്വദേശി മുരളീധരന് നായരില്‍ നിന്ന് 60 കോടിയുടെ ലഹരി മരുന്നാണ് പിടികൂടിയത്. യാത്രക്കാരനില്‍ നിന്ന് സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയില്‍ 30 കിലോയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. മെഥാക്വിനോള്‍ എന്ന ലഹരി മരുന്നാണ് കണ്ടെത്തിയത് എന്നാണ് പ്രാഥമിക നിഗമനം. സിംബാബ്വേയില് നിന്ന് […]