അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചു
അഭയ കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതികള്‍ക്ക് ജാമ്യം. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ജാമ്യത്തുകയായി അഞ്ചുലക്ഷം രൂപ കെട്ടിവെക്കണം. പ്രതികള്‍ സംസ്ഥാനം വിടരുതെന്നും കോടതി നിര്‍ദേശിച്ചു. ശിക്ഷാ വിധി സസ്പെന്‍ഡ് ചെയ്ത് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ഫാദര്‍ […]