പി സി ജോർജുമായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു
വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ പി സി ജോർജിനെയും കൊണ്ട് ഫോർട്ട് പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ഡോക്ടർ വിധിയെഴുതിയതിന് പിന്നാലെയാണ് ജോർജുമായി അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചത്. വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പതിവ് വൈദ്യപരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മർദത്തിൽ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് […]







