വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെയാണ് കല്ലേറുണ്ടായത്. വളപട്ടണത്ത് വെച്ചാണ് സംഭവം. ജനല്‍ചില്ലിന് താഴെയാണ് ഇത്തവണ കല്ല് പതിച്ചത്. ആര്.പി.എഫും പോലീസും പരിശോധന നടത്തി. മലപ്പുറത്ത് വെച്ച് തിരൂരിനും ഷൊര്‍ണൂരിനുമിടയില്‍ വെച്ച് ഏതാനും ദിവസച്ചിനു മുന്‍പ് വന്ദേഭാരതിനു നേരെ കല്ലേറുണ്ടായിരുന്നു. തുടര്‍ന്ന് ട്രെയിനിന്റെ ജനല്‍ചില്ലില്‍ വിള്ളലുണ്ടായിരുന്നു. വിള്ളലുണ്ടായ ഭാഗം ഇന്സുലേഷന് […]