കൊല്ലത്ത് ക്യാന്‍സര്‍ രോഗിയായ മുത്തശ്ശിയെ കൊലപ്പെടുത്തി; കൊച്ചുമകന് പിടിയില്‍
കൊല്ലത്ത് ക്യാന്‍സര്‍ രോഗിയായ മുത്തശ്ശിയെ കൊലപ്പെടുത്തിയ കൊച്ചുമകന് പിടിയില്‍. വെട്ടിക്കവല കോക്കാട് തെങ്ങറക്കാവ് വിജയവിലാസത്തില്‍ പൊന്നമ്മ(90)യാണ് മരിച്ചത്. പൊന്നമ്മയുടെ മകളുടെ മകന് ഉണ്ണി എന്ന സുരേഷ് കുമാര്‍ (35) ആണ് പിടിയിലായത്. സ്വാഭാവിക മരണമെന്ന നിലയില്‍ സംസ്കാരം നടത്താന്‍ ശ്രമം നടക്കുന്നതിനിടെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. സുരേഷ് മദ്യപിച്ച് വീട്ടിലെത്തുന്നതിനെ പൊന്നമ്മ എതിര്‍ത്തിരുന്നു. […]