തുലാവര്‍ഷം കനത്തതോടെ വടക്കന്‍ ജില്ലകളിലും കനത്ത നാശം. മലപ്പുറം ജില്ലയുടെ മലയോര മേഖലയായ വഴിക്കടവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. അന്തര്‍ സംസ്ഥാന പാതയായ കെഎന്‍ജി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മണിമൂളി മേഖലയില്‍ റോഡില്‍ വെള്ളക്കെട്ട് രൂപം കൊണ്ടതാണ് ഗതാഗതത്തെ ബാധിച്ചത്. പ്രദേശത്തെ കാരക്കോടന്‍പുഴ, കലക്കന്‍പുഴ, അത്തിത്തോട് എന്നിവ കരകവിഞ്ഞൊഴുകിയതാണ് […]







