ശ്രീചിത്തിരതിരുനാൾ മഹാരാജാവ് തൃപ്പുണിത്തുറ കൊട്ടാരത്തിലെ തമ്പുരാട്ടിമാർക്ക് ഓണപ്പുടവ നൽകിവരുന്ന പതിവ് നിലനിന്നിരുന്നു. രാജഭരണത്തിന് ശേഷം ഇതിനുള്ള തുക എൻഡോവ്മെന്റ് എന്ന പേരിൽ സർക്കാരിന് കൈമാറി. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനപദവിക്ക് കീഴിലുള്ള കുടുംബാംഗങ്ങളെ കണ്ടെത്തിയാണ് ഉത്രാടക്കിഴി എന്ന പേരിൽ തുക കൈമാറിവരുന്നത്. രാജഭരണം അവസാനിക്കുകയും ജനാധിപത്യസംവിധാനം നിലവിൽവരുകയും ചെയ്ത സാഹചര്യത്തിൽ സർക്കാർ ട്രഷറിയിൽ നിക്ഷേപിച്ച തുകയുടെ പലിശയാണ് […]