അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി 10 നായിരുന്നു പ്രസവം. എന്നാല്‍ കുഞ്ഞ് രാത്രി 11 മണിയോടെ മരിച്ചു. ഈ വര്‍ഷം അട്ടപ്പാടിയിലുണ്ടാകുന്ന ആറാമത്തെ നവജാത ശിശു മരണമാണ് ഇത്. കുഞ്ഞിന് തൂക്കക്കുറവുണ്ടായിരുന്നു എന്നാണ് വിവരം. എന്നാല്‍ മരണകാരണം ഇതാണോ […]







