അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ വിട്ടുകൊടുത്തു; സംസ്കാരച്ചടങ്ങിനിടെ മൃതദേഹം തിരികെ വാങ്ങി; തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ച
അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ വിട്ടുകൊടുത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജ്. വടക്കാഞ്ചേരി സ്വദേശി യൂസഫ് എന്നയാളുടെ മൃതദേഹം വിട്ടു നല്‍കിയതിലാണ് ഗുരുതര വീഴ്ചയുണ്ടായത്. പോസ്റ്റ്മോര്‍ട്ടം നടത്തിയില്ലെന്ന് വ്യക്തമായതോടെ മൃതദേഹം ബന്ധുക്കളില്‍ നിന്ന് തിരികെ വാങ്ങി പോസ്റ്റ്മോര്‍ട്ടം നടത്തി. സംസ്കാരച്ചടങ്ങിനിടെയാണ് മൃതദേഹം തിരികെ വാങ്ങിയത്. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘമെത്തിയാണ് മൃതദേഹം തിരികെയെടുത്തത്. വീഴ്ചയില്‍ അന്വേഷണം […]







