ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം; കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
സംസ്ഥാനത്ത് ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. 2020-ലെ പുതിയ ശബ്ദ മലിനീകരണ നിയന്ത്രണനിയമം പ്രാബല്യത്തിലായിട്ടും വിവിധ മത വിഭാഗങ്ങളിലെ ആരാധനാലയങ്ങളില്‍ ഇത് ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. മതപരമായ ചടങ്ങുകളിലും, ഉത്സവപ്പറമ്പുകളിലും ഈ നിയന്ത്രണം ബാധകമാണ്. കുട്ടികള്‍, പ്രായം ചെന്നവര്‍, രോഗികള്‍ എന്നിവര്‍ക്ക് ഉച്ചഭാഷിണികളിൽ […]







