ലുലു മാൾ മലപ്പുറത്തെന്നാ ഉണ്ടാക്കാത്തെ? മുസ്ലീങ്ങളുടെ ഹോട്ടലുകളിലെ ചായയിൽ ഇതരമതസ്ഥർക്ക് വന്ധ്യംകരണത്തിനുള്ള മരുന്ന് ഒഴിച്ച് നൽകുന്നു; ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണം: വർഗീയ വിഷം ചീറ്റുന്ന പ്രസംഗവുമായി പിസി ജോർജ്ജ്
തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ മുസ്ലീം വിരുദ്ധവും വർഗീയ വിദ്വേഷം വമിപ്പിക്കുന്നതുമായ പ്രസംഗവുമായി പിസി ജോർജ്ജ്. ലുലു മാൾ മലപ്പുറത്തും കോഴിക്കോട്ടും ഉണ്ടാക്കാത്തത് യൂസഫലിക്ക് മുസ്ലീങ്ങളുടെ പണം വേണ്ടാത്തതുകൊണ്ടാണെന്നും മുസ്ലീമിതരരാണ് ലുലു മാൾ അടക്കമുള്ള മുസ്ലീം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ പണം ചെലവാക്കുന്നതെന്നും പി.സി.ജോർജ്ജ് ആരോപിച്ചു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാംദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു […]







