9 വയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം
ആരോഗ്യമന്ത്രിയുടെ ഓഫീസില് നിന്ന് സാഹചര്യങ്ങള് വിലയിരുത്തി അന്വേഷിക്കാം എന്ന മാത്രം പറഞ്ഞു
കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒന്പതുവയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില് രണ്ട് ഡോക്ടര്മാര്ക്ക് സസ്പെന്ഷന്. ജൂനിയര് റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര് കണ്സള്ട്ടന്റ് ഡോ. സര്ഫറാസ് എന്നിവരെയാണ് സസ്പെന്ഡ് ചെയ്തത്. ഡിഎംഒ നല്കിയ റിപ്പോര്ട്ട് സര്ക്കാര് തള്ളി. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്കിയെന്നായിരുന്നു ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്ട്ട്. കുട്ടിക്ക് ധമനികളില് […]