തിരുവനന്തപുരം വഴയിലയില് ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ നടുറോഡില് വെട്ടിക്കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്. പൂജപ്പുര ജില്ലാ ജയിലിലാണ് പ്രതിയായ രാജേഷ് തൂങ്ങിമരിച്ചത്. രാത്രി രണ്ടു മണിയോടെ ഇയാളെ ശുചിമുറിയില് തൂങ്ങിയ നിലയില് കണ്ടെത്തുകയായിരുന്നു. ഉടന് തന്നെ ജനറല് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വ്യാഴാഴ്ചയാണ് രാജേഷ് തനിക്കൊപ്പം താമസിച്ചിരുന്ന സിന്ധുവിനെ (50) വഴയിലയില് വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. […]