വർക്കല ഓടയം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവ ദന്തഡോക്ടർ മരിച്ചു. കോയമ്പത്തൂർ പല്ലടം സ്വദേശി അജയ് വിഘ്നേഷ് (24) ആണ് മരിച്ചത്. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ബാലശിവരാമന്റെ (23) നില ഗുരുതരമാണ്. ഇദ്ദേഹത്തെ വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ചയാണ് അജയും ബാലശിവരാമനും ഉൾപ്പടെ അഞ്ചംഗ സംഘം ഉല്ലാസയാത്രയ്ക്കായി വർക്കലയിൽ എത്തിയത്. […]