തിരുവനന്തപുരം കാട്ടാക്കടയിൽ ബധിരയും മൂകയുമായ വീട്ടമ്മയെ തോക്കിന്മുനയിൽ നിർത്തി കമ്മലുകൾ കവർന്നു. മുതിയാവിള കളിയാകോട് കണ്ണേറ് വിളാകത്ത് ഷാലോം നിവാസിൽ കുമാരി(53)യെയാണ് വീട്ടിൽ അതിക്രമിച്ചുകടന്ന മോഷ്ടാവ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണം കവർന്നത്. എന്നാൽ മോഷ്ടാവ് കവർന്ന ആഭരണം മുക്കുപണ്ടമായിരുന്നുവെന്ന് വീട്ടുകാർ മൊഴിനൽകി. ഇന്നലെ രാവിലെ ഏഴുമണിക്ക് കുമാരിയുടെ മകൾ ജ്യോതിയും മരുമകൻ രതീഷും പള്ളിയിൽ പോയ […]







