തിരുവനന്തപുരം, നെടുമങ്ങാട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ നെടുമങ്ങാട് ചേമ്പുവിള വടക്കുംകര പുത്തൻവീട്ടിൽ സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച ആണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണകാരണം ചികിത്സാപ്പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. നാലു ദിവസവും കുട്ടിയെ പരിശോധിച്ച ശേഷം ഡോക്ടർമാർ […]