കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പെണ്‍കുട്ടിയുടെ മുന്നില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരു ജീവനക്കാരനെക്കൂടി സസ്പെന്‍ഡ് ചെയ്തു. കാട്ടാക്കടയൂണിറ്റിലെ മെക്കാനിക് എസ്.അജികുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷന് മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, […]